Tuesday, June 19, 2018

Reading Day Celebrated at Aliya Senior Secondary School







*ആലിയ സ്കൂളിൽ '' എന്നറിവ് - നിന്നറിവ്'' പദ്ധതിക്ക് ആരംഭം കുറിച്ചു.*


പരവനടുക്കം ആലിയ സീനിയർ സെക്കഡറി സ്കളിൽ വായനാ വാരാഘോഷം പ്രിൻസിപ്പൾ ഡോ: അബ്ദുൽ ജലീൽ പെർള ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മികച്ച വായനക്കാർക്കുള്ള ലൈബ്രേറിയൻ ട്രോഫിയും ഉപഹാരവും X ക്ലാസിലെ ഫാത്തിമ തിഡിലിന് ലൈബ്രേറിയൻ മോഹനകുമാർ എടയിലം സമ്മാനിച്ചു . 'എന്നറിവ് - നിന്നറിവ്' എന്ന പദ്ധതിക്ക്  ചടങ്ങിൽ ആരംഭം കുറിച്ചു.  എല്ലാ വിദ്യാർത്ഥികളും തങ്ങൾ വായിച്ച വീട്ടു ലൈബ്രറിയിലെ പുസ്തകങ്ങൾ സഹപാഠികളുമായി കൈമാറ്റം ചെയ്യുകയും തുടർന്ന് അവ വായിച്ചവർ  പുസ്തകാസ്വാദന കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നതാണ് പരിപാടി.  ഏറ്റവും മികച്ച പുസ്തക നിരുപണത്തിന് പ്രതിമാസം പ്രിൻസിപ്പൽസ് റോളിംഗ് ട്രോഫി സമ്മാനമായി നൽകുന്നതാണ്. 
വായനാ വാരാഘോഷവുമായി ബന്ധപ്പെട്ടു വരും ദിവസങ്ങളിൽ മലയാളം, ഇംഗ്ലിഷ്, അറബി, ഹിന്ദി എന്നീ ഭാഷകളിൽ വെവ്വേറെ പുസ്തക പാരായണ മത്സരങ്ങൾ നടത്തും. വൈസ് പ്രിൻസിപ്പൽ മുഹമ്മദ് അഷ്റഫ് അലി സി.ടി , കോർസിനേറ്റർ പി. മുഹമ്മദ് നിസാർ ,എ .ഒ ഉദയകുമാർ പെരിയ, അധ്യാപകർ  സംബന്ധിച്ചു